Sri Lanka Vs Bangladesh Match Review
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി കരുത്തുകാണിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. മുന്‍ ചാംപ്യന്‍മാരും ശക്തരുമായ ശ്രീലങ്കയെയാണ് ഉദ്ഘാടന മല്‍സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പ് കൂടിയായ ബംഗ്ലാദേശ് ഞെട്ടിച്ചത്. 137 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ലങ്കയ്‌ക്കെതിരേ ബംഗ്ലാ കടുവകള്‍ ആഘോഷിച്ചത്. ലങ്കയ്‌ക്കെതിരായ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒന്നാംസ്ഥാനക്കാരായി സൂപ്പര്‍ ഫോറില്‍ കടക്കാനുള്ള അവസരമാണ് ബംഗ്ലാദേശിന് ലഭിച്ചിരിക്കുന്നത്
#SLvBAN